തദ്ദേശ സ്ഥാപനത്തിൻറെ ആസ്തികൾ

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള ഭൂമി, കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, കുടിവെള്ള പദ്ധതികൾ, തെരുവ് വിളക്കുകൾ, പൊതുകിണറുകൾ, കുളങ്ങൾ, മാർക്കറ്റുകൾ, കമ്മ്യൂണിറ്റി ഹാളുകൾ, അംഗൻവാടികൾ, പാർക്കുകൾ, വാഹനങ്ങൾ, ഫർണിച്ചർ, ഓഫീസ് ഉപകരണങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തദ്ദേശ സ്ഥാപനത്തിന്റെ പ്രധാന ആസ്തികളാണ്.

ജനങ്ങളുടെ പൊതുസേവനത്തിനായി ഉപയോഗിക്കുന്ന ഇത്തരം ആസ്തികൾ കൃത്യമായി രേഖപ്പെടുത്തുകയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് തദ്ദേശ സ്ഥാപനത്തിന്റെ പ്രധാന ഉത്തരവാദിത്തമാണ്. ആസ്തികളുടെ വിവരങ്ങൾ, സ്ഥാനം, വിസ്തീർണ്ണം, നിലവിലെ അവസ്ഥ, ഉപയോഗം, മൂല്യം തുടങ്ങിയവ ഉൾപ്പെടുത്തി ആസ്തി രജിസ്റ്റർ തയ്യാറാക്കി കാലാനുസൃതമായി പുതുക്കേണ്ടതാണ്.

പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നിലവിലുള്ള ആസ്തികളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുന്നതിനും പുതിയ പദ്ധതികൾ രൂപീകരിക്കുന്നതിനും കൃത്യമായ ആസ്തി വിവരങ്ങൾ അനിവാര്യമാണ്. പൊതുമുതൽ സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും ജനപങ്കാളിത്തവും ഉറപ്പാക്കേണ്ടതാണ്.

കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്തിന്‍റെ വിവിധ ആസ്തികളുടെ വിവരങ്ങൾ താഴെ ചേർക്കുന്നു.

  • Buildings
  • Culvert & Bridge
  • Drinking Water
  • Electricity
  • Irrigation
  • Land
  • Lane
  • Road
  • Moveable