ബഡ്ജറ്റ് റിപ്പോർട്ട് 2026-27

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2026–27 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് ജനങ്ങളുടെ ആവശ്യങ്ങളും വികസന സ്വപ്നങ്ങളും മുൻനിർത്തി തയ്യാറാക്കിയിട്ടുള്ള ഒരു ജനകീയ വികസനരേഖയാണ്. പഞ്ചായത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കുന്നതിനൊപ്പം സാമൂഹ്യനീതി, ജനക്ഷേമം, സാമ്പത്തിക പുരോഗതി, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് അർഹമായ പ്രാധാന്യം നൽകുക എന്നതാണ് ഈ ബഡ്ജറ്റിന്റെ പ്രധാന ലക്ഷ്യം.

ഗ്രാമസഭകളിലൂടെയും വിവിധ ജനകീയ ഇടപെടലുകളിലൂടെയും ഉയർന്നുവന്ന നിർദ്ദേശങ്ങളും പ്രാദേശിക ആവശ്യങ്ങളും പരിഗണിച്ചുകൊണ്ട്, ലഭ്യമായ വിഭവങ്ങൾ പരമാവധി ഫലപ്രദമായി വിനിയോഗിക്കുന്നതിനാണ് ബഡ്ജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. കാർഷിക മേഖലയുടെയും അനുബന്ധ തൊഴിലുകളുടെയും പുരോഗതി, കുടിവെള്ള ലഭ്യത, റോഡ് വികസനം, ശുചിത്വവും മാലിന്യസംസ്കരണവും, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ഭവന നിർമ്മാണം, വനിതാ-ശിശു ക്ഷേമം, വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമം തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകുന്നു.

  • Budget Report 2026-27