ജൻഡർ റിസോഴ്‌സ് സെന്റർ (GRC)

കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ ജൻഡർ റിസോഴ്‌സ് സെന്റർ (GRC) സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, ആവശ്യമായ നിയമപിന്തുണ, സാമൂഹ്യ ശാക്തീകരണം, തൊഴിൽ പരിശീലനം, മാനസികാരോഗ്യ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന ഒരു പഞ്ചായത്ത് തല കമ്മിറ്റിയാണ്.

 ​(1) ഗ്രാമപഞ്ചായത്തിൻറെ വനിതാ ഘടക പദ്ധതി (WCP) യുക്തി ഭദ്രമായ അടിത്തറയിൽ തയ്യാറാക്കുകയും ഫലപ്രദമായ നിർവ്വഹണം നടക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.

 ​(2) പ്രദേശത്തെ സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യുക. 

​(3) തദ്ദേശസ്ഥാപന പരിധിക്കത്ത് താമസിക്കുന്ന ട്രാൻസ് ജെൻഡർ/ഇന്റർ സെക്സ് വ്യക്തികളുടെ അവസ്ഥയും പദവിയും മനസ്സിലാക്കുകയും അവ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും ഇടപെടലുകളും നടത്തുകയും ചെയ്യുക. 

​(4) തദ്ദേശഭരണ സ്ഥാപനങ്ങളും ഘടക സ്ഥാപനങ്ങളും ജെൻഡർ സൗഹൃദമാക്കുന്നതിന് ഇടപെടലുകൾ നടത്തുക. 

​(5) ലിംഗപദവി/ സ്ത്രീപദവി പഠനം നടത്തുക. 

​(6) ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പരിശീലനം, ബോധവൽക്കരണം, കൗൺസിലിംഗ് തുടങ്ങിയവയ്ക്ക് പിന്തുണ നൽകുക.

 ​(7) തദ്ദേശഭരണ സ്ഥാപന പരിധിയിലുള്ള എല്ലാ ജെൻഡർ റിലേറ്റഡ് പ്രവർത്തനങ്ങൾക്കും ഉള്ള വൈദഗ്ദ്ധ്യം, പിന്തുണ, ഏകോപനം പരിശീലനം മുതലായവ നൽകുക.

 ​(8)  എല്ലാ വർഷവും ലിംഗതുല്യത പെർഫോമൻസ് റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കുക.

  • Gender Resource Centre (GRC)