കാഴ്ച്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട് (Vision)
ജനപങ്കാളിത്തം ഉറപ്പാക്കി സുതാര്യവും സമഗ്രവുമായ ഭരണത്തിലൂടെ സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം എന്നിവ കൈവരിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷിതവും സമൃദ്ധവുമായ ജീവിതനിലവാരം ഉറപ്പാക്കുന്ന മാതൃക ഗ്രാമപഞ്ചായത്തായി കല്ല്യാശ്ശേരിയെ വികസിപ്പിക്കുക.
ദൗത്യം (Mission)
- ജനക്ഷേമപരമായ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുക.
- ശുദ്ധജലം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക.
- സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുക.
- കാർഷിക മേഖലയെയും ചെറുകിട തൊഴിൽ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുക.
- പരിസ്ഥിതി സൗഹൃദ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
- സാങ്കേതിക വിദ്യയും ജനപങ്കാളിത്തവും ഉപയോഗപ്പെടുത്തി കാര്യക്ഷമമായ ഭരണസംവിധാനം ഉറപ്പാക്കുക.
- സാംസ്കാരിക പൈതൃകവും ഗ്രാമീയ മൂല്യങ്ങളും സംരക്ഷിച്ച് നിലനിർത്തുക.