2024-25 വാർഷിക പദ്ധതി

ഒരു സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളുടെയും ക്ഷേമപരിപാടികളുടെയും സമഗ്ര പദ്ധതിയാണ് പഞ്ചായത്ത് വാർഷിക പദ്ധതി. ഗ്രാമസഭകളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും പരിഗണിച്ച് ലഭ്യമായ ധനവിഭവങ്ങൾ അനുസരിച്ചാണ് ഇത് തയ്യാറാക്കുന്നത്.

ഈ പദ്ധതിയിൽ കുടിവെള്ളം, റോഡ് വികസനം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, കാർഷിക വികസനം, വനിതാ-ശിശുക്ഷേമം, സാമൂഹ്യസുരക്ഷാ പദ്ധതികൾ തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്നു. പദ്ധതി തയ്യാറാക്കുന്നതിൽ ജനപങ്കാളിത്തത്തിന് പ്രധാന സ്ഥാനമുണ്ട്.

പഞ്ചായത്ത് വാർഷിക പദ്ധതിയുടെ പ്രധാന ലക്ഷ്യം ഗ്രാമത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക, ലഭ്യമായ വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിക്കുക എന്നിവയാണ്.

  • 2024-25 വാർഷിക പദ്ധതി