പദ്ധതി നിർവ്വഹണത്തിൽ സംസ്ഥാന തലത്തിൽ 3 സ്ഥാനം
2024–25 സാമ്പത്തിക വർഷത്തിലെ പദ്ധതി നിർവ്വഹണത്തിൽ കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
പദ്ധതികളുടെ സമയബന്ധിതവും കാര്യക്ഷമവുമായ നിർവ്വഹണം, ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വികസന പ്രവർത്തനങ്ങൾ, ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഏകോപിതമായ പ്രവർത്തനം എന്നിവയാണ് ഈ നേട്ടത്തിന് പ്രധാനമായും സഹായകമായത്.
വികസന-ക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കി മികച്ച പദ്ധതി നിർവ്വഹണത്തിന്റെ മാതൃകയായി കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ഈ നേട്ടത്തിലൂടെ ശ്രദ്ധേയമായി.